ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ ഭരണിക്കാവിലെ വ്യാപാരികള്‍ പഞ്ചായത്ത്ഓഫീസ്മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട. ട്രാഫിക് പരിഷ്കാരത്തിൻ്റെ പേരിൽ വ്യാപാരികളടക്കമുള്ള പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഭരണിക്കാവിലെ വ്യാപാരികൾ ശാസ്താം കോട്ട ഗ്രാമ പഞ്ചായത്താഫീസിലേക്ക് മാർച്ച് നടത്തി.
  സ്റ്റാൻ്റിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക. വാഹനങ്ങൾക്ക് ഒരേ സമയം അകത്തേക്കും പുറത്തേക്കും കടന്നുപോകാൻ വഴിയും ഇരുവശങ്ങളിലും ഫുഡ് പാത്തും ഒരുക്കുക. ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക് ഇറങ്ങാനും കയറാനുമുള്ള സൗകര്യമൊരുക്കുക. ബസ് ബേകളിൽ ബസ് പാർക്കിംഗ് ഒഴിവാക്കുക.

പാർക്കിംഗ്ബസ്റ്റാൻ്റിലാക്കുക.അനധികൃതമായി പാർക്ക് ചെയ്യുന്ന ബസുകൾക്ക് എതിരെ  നടപടി സ്വീകരിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിൻ്റെ ഭാഗമായി നടത്തിയ പ്രകടനം ജംഗ്ഷൻ ചുറ്റി കാൽനടയായി ശാസ്താം കോട്ട ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി . ഓഫീസ് പടിക്കൽ മാർച്ച് പോലീസ് തടഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് അബ്ദൂൽജബ്ബാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിറ്റ് പ്രസിഡൻ്റും ജില്ലാ വൈസ് പ്രസിഡൻ്റുമായ എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

ജംഗ്ഷനിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും ബസുകൾ പാർക്ക് ചെയ്യാതെ പോകുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു .ഇല്ലെങ്കിൽ ലൈസൻസും നികുതികളും ബഹിഷ്കരിച്ചു കൊണ്ടും കടയടപ്പുൾപ്പെടെയുള്ള തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. ശാസ്താംകോട്ട.
ശേഷം വ്യാപാരിപ്രതിനിധികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നിവേദനം നൽകി.
മേഖല സെക്രട്ടറി എ.നിസാം, കെ.ജി. പുരുഷോത്തമൻ, എ.ബഷീർ കുട്ടി ജി. അനിൽകുമാർ, ശശിധരൻ പി, വി.സുരേഷ് കുമാർ, മുഹമ്മദ് ഹാഷിം, നജീർ, എൽ.കുഞ്ഞുമോൻ, സജ്ഞയ് പണിക്കർ സുധീഷ് വിനായക , അനീസ് .എ.എം , ശശികുമാർ കേരള, ഷംനാസ്, വാമദേവൻ, ഷംനാദ് ‘ റ്റി.എം എന്നിവർ നേതൃത്വം നൽകി.

Advertisement