ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാക്കളിൽ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാക്കളിൽ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അനീസ്,കൊല്ലം പെരിനാട് സ്വദേശി അഭിലാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം.ഐലൻഡ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ട്രെയിൻ ഇറങ്ങവേയാണ് യുവാക്കൾ പിടിയിലായത്.ഒഡീഷയിൽ നിന്നുമാണ് ഇവർ കഞ്ചാവുമായി എത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

Advertisement