ഭരണിക്കാവ്.പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണിക്കാവിലെ ആശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മറ്റി ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചത്. സ്റ്റാൻറിൽ എത്തുന്ന യാത്രക്കാരായ രോഗികൾ, വൃദ്ധർ,സ്ത്രീകൾ, കുട്ടികൾ അടക്കമുള്ളവർക്ക് മഴയും വെയിലും ഏൽക്കാതെ കയറി നിൽക്കാനുള്ള സൗകര്യ പോലുമില്ല.
ഭരണിക്കാവ് ജംഗ്ഷനിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും അനുവദിക്കാതെയാണ് പരിഷ്കാരം. ഇതു മൂലം വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
പ്രതിഷേധപ്രകടനം ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്. രാഘവൻപിള്ള ഉദ്ഘാടനം ചെയ്തു. പരിഷ്കാരങ്ങൾ ജനനന്മക്കാകണമെന്നും ജംഗ്ഷനിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയും കയറ്റിയും സ്റ്റാൻ്റിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗങ്ങളുമായി മുന്നോട്ടു പോകുമെന്നുമറിയിച്ചു. നേതാക്കളായ എ.സലിം ഡി ശ്രീകുമാർ, ബാലചന്ദ്രൻ പിള്ള, ശശിധരൻ പിള്ള മോഹനൻ പിള്ള ഗോപാലകൃഷൻ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.






































