കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽപ്രതിഷേധിച്ച് ചക്കുവള്ളിയിൽ പ്രകടനവും യോഗവും നടത്തി

Advertisement

ചക്കുവള്ളി:കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചതിൽ
പ്രതിഷേധിച്ച് കോൺഗ്രസ്‌ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രതിഷേധ യോഗം യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്‌ കാരക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.വി.വേണുഗോപാലകുറുപ്പ്,രതീഷ് കുറ്റിയിൽ, സി.കെ പൊടിയൻ,നാസർ കിണറുവിള,കൊമ്പിപിള്ളിൽ സന്തോഷ്‌,സദാശിവൻ പിള്ള, സി.സരസ്വതി അമ്മ,ഡോ.എം.എ. സലിം,സുബൈർ പുത്തൻപുര, അർത്തിയിൽ അൻസാരി,വൈ.ഗ്രിഗറി, സച്ചിദാനന്ദൻനായർ,പേറയിൽ നാസർ, പോരുവഴി ജലീൽ,മുഹമ്മദ്‌ കുഞ്ഞ് പുളിവേലി,രാജൻ അമ്പലത്തുംഭാഗം, സന്തോഷ്‌ പഴയചിറ,ചക്കുവള്ളി നസീർ, ആർ.ഡി പ്രകാശ്,രവികുമാർ,സുകേഷ് കുമാർ,പദ്മസുന്ദരൻ പിള്ള,പ്രസന്നൻ വില്ലടൻ,ആർ.നളിനാക്ഷൻ, ഏഴാംമൈൽ ശശിധരൻ,ജി.കെ രഘുകുമാർ,അർത്തിയിൽ അബ്ദുൽ സലിം,വരിക്കോലിൽ ബഷീർ,സരസചന്ദ്രൻ പിള്ള,അർത്തിയിൽ ഷെഫീക് തുടങ്ങിയവർ സംസാരിച്ചു. മയ്യത്തുംകരയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ചക്കുവള്ളിയിൽ സമാപിച്ചു.

Advertisement