പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രക്ഷോഭപ്രചാരണം

Advertisement

ശാസ്താംകോട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ആറ്,ഏഴ് തീയതികളിൽ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ പ്രചരണാർത്ഥം ശാസ്താംകോട്ട സബ്ട്രഷറിക്ക് മുന്നിൽ നടന്ന വിശദീകരണ യോഗം അസോസിയേഷൻ സംസ്ഥാന കമ്മിറ്റിഅംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എൻ.സോമൻപിള്ള മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി കെ.ജി ജയചന്ദ്രൻ പിള്ള,സംസ്ഥാന കൗൺസിൽ അംഗങ്ങളായ, ബാബുരാജൻ,ശൂരനാട് വാസു,എം.ഐ നാസർഷാ,ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുൽ സമദ്,നേതാക്കളായ, ശങ്കരപിള്ള,ജോൺ മത്തായി,ജോൺ പോൾ സ്റ്റഫ്,സുരേഷ് പുത്തൻമഠം,സഹദേവൻ പുത്തൂർ,ഡോ.എം എ സലിം,സൈറസ് പോൾ,സത്യൻ,എന്നിവർ സംസാരിച്ചു.

Advertisement