പൊട്ടി കിടന്ന വൈദ്യുത കേബിളിൽ കുരുങ്ങി മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്, വിഡിയോ

Advertisement

മൈനാഗപ്പള്ളി.പൊട്ടി കിടന്ന വൈദ്യുത കേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്.ഇന്നലെ വൈകിട്ട് കൊല്ലം മൈനാഗപ്പള്ളി പുത്തൻചന്തയിലാണ് അപകടം.അപകടത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു.

തഴവ സ്വദേശികളായ ആർച്ച ( 18 )ഗൗതം(16) എന്നിവർക്കാണ് പരിക്കേറ്റത്. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.ഇലക്ടിക് പോസ്റ്റിൽ നിന്ന് സമീപത്തെ കടയിലേക്കുള്ള വൈദ്യുത കേബിൾ പൊട്ടി കിടക്കുകയായിരുന്നു.

ആർച്ചയുടെ കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ നിയന്ത്രണം വിടുകയും ഇരുവരും റോഡിൽ വീഴുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Advertisement