കിഴക്കേകല്ലട. ജാതീയ അധിക്ഷേപം സി പി ഐ മണ്ഡലം സെക്രട്ടറി അടക്കം 9 പേർക്ക് എതിരെ കേസ്.ചിറ്റുമല സ്വദേശിനി ഗീതയെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എഫ് ഐ ആർ. പണം നൽകി വാങ്ങിയ സ്ഥലത്ത് മതിൽ കെട്ടാൻ ശ്രമിച്ചപ്പോഴാണ് ജാതീയമായി അധിക്ഷേപിച്ചതെന്ന് പരാതി.
പ്രതികൾ ഭീഷണിപ്പെടുത്തിയതായും കെട്ടിയ മതിൽ സി പി ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറി സി.ജി.ഗോപുകൃഷ്ണനടക്കമുള്ള പ്രതികൾ പൊളിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു.വഴി നടക്കാൻ അനുവദിക്കില്ലെന്നുo പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തിൽ കിഴക്കേകല്ലട പോലീസ് കേസെടുത്തു.






































