ശാസ്താംകോട്ട. ഇടക്കിടെ അന്ത്യശാസന പുറപ്പെടുവിച്ച് നാട്ടുകാരെ ഞെട്ടിക്കുകയാണ് കുന്നത്തൂരിലെ അധികൃതരും അവരെ പിന്തുണക്കുന്ന ജനപ്രതിനിധികളും. പലതവണ താലൂക്ക് വികസന സമിതിയില്‍ തീരുമാനിച്ചതാണ് ഭരണിക്കാവിലെ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിപ്പിക്കല്‍. ഒരു ദശാബ്ദത്തിലേറെയായി നോക്കുകുത്തിയാണ് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ഓരോതവണ തീരുമാനം വരുമ്പോഴും ഓരോ കാരണം കണ്ടെത്തി അതിനെ അട്ടിമറിക്കുകയാണ് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍. അവര്‍ക്കൊപ്പം തീരുമാനം എടുത്ത രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോര്‍ക്കുന്നതാണ് സ്റ്റാന്‍ഡ് സ്വപ്നമായി തുടരാന്‍ കാരണം. ആദ്യം പ്രവര്‍ത്തിപ്പിച്ച കാലത്ത് ഭരണിക്കാവ് ജംക്ഷനിലും സ്റ്റാന്‍ഡിലും വണ്ടി നിര്‍ത്തുന്നതിനാല്‍ ജനം സ്ന്‍ഡില്‍പോകാതെയായി. അതുമൂലം ഇനി ജംക്ഷനില്‍ വണ്ടി നിര്‍ത്തേണ്ട എന്നാണ് തീരുമാനം.
അധികൃതരുടെ തീരുമാനം ഇങ്ങനെ
ബസ്സ് പ്രവേശനം സംബന്ധിച്ച്:-
ചക്കുവള്ളി ഭാഗത്തുനിന്നും കരുനാഗപ്പള്ളി-കുമരഞ്ചിറ-കോഴിമുക്ക് വഴിയും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ സ്വകാര്യ/കെ എസ് ആർടി സി(s/c ) ബസുകളും ബസ് സ്റ്റാൻഡിൻ്റെ പടിഞ്ഞാറു ഭാഗത്തുകൂടി പ്രവേശിക്കേണ്ടതും അതുവഴി തന്നെ തിരികെ പോകേണ്ട തുമാണ്. യാതൊരു കാരണവശാലും ടി ബസ്സുകൾ ഭരണിക്കാവ് ജംഗഷനിൽ പ്രവേശിക്കുവാൻ പാടില്ല.
ശാസ്താംകോട്ട ഭാഗത്തുനിന്നും വരുന്ന ഭരണിക്കാവിൽ ട്രിപ്പ് അവസാനിക്കുന്ന ബസുകൾ ചക്കുവള്ളി റോഡിൽ പ്രവേശിച്ച് ബസ് സ്റ്റാൻഡിൻ്റെ പടിഞ്ഞാറ് പ്രവേശന കവാടത്തിൽ കൂടി പ്രവേശിക്കേണ്ടതും തിരികെ അതെ കവാടത്തിലൂടെ തന്നെ പോകേണ്ട തുമാണ്.

കടപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചക്കുവള്ളി റോഡിൽ പ്രവേശിച്ച് ബസ് സ്റ്റാൻഡിൻ്റെ പടിഞ്ഞാറു വഴി പ്രവേശിക്കേണ്ട തും തിരികെ പോകുമ്പോൾ ബസ് സ്റ്റേഷന്റെ കിഴക്കേ കവാടം വഴി പോകേണ്ടതുമാണ്.
കരുനാഗപ്പള്ളി,ചക്കുവള്ളി ഭാഗത്തുനിന്നും ശാസ്‌താംകോട്ട ഭാഗത്തുനിന്നും അടൂർ/കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഗേറ്റിൽ കൂടി പ്രവേശിക്കേണ്ട തും കിഴക്കേ ഗേറ്റിൽ കൂടി പോകേണ്ടതും ആണ്. അതുപോലെ അടൂർ/കൊട്ടാരക്കർ ഭാഗത്തു നിന്നു വരുന്ന ബസുകൾ കിഴക്ക് ഗേറ്റിൽ കൂടി പ്രവേശിപ്പിക്കേണ്ടതും അടൂർ/കൊട്ടാരക്കര ഭാഗത്തേക്ക് കിഴക്ക് ഗേറ്റിൽ കൂടി തിരികെ പോകേണ്ടതും കരുനാഗപ്പള്ളി ചക്കുവള്ളി ഭാഗത്തേക്ക് പടിഞ്ഞാറ് ഗേറ്റിൽ കൂടി പോകേണ്ട തുമാണ്.
കൂടാതെ ഭരണിക്കാവിൽ യാത്ര അവസാനിക്കുന്ന വാഹനങ്ങൾ ഭരണിക്കാവ്/ശാസ്താംകോട്ട ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്.






































