വർക് ഷോപ്പ് ജീവനക്കാരന്റെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Advertisement

പത്തനാപുരം. വർക് ഷോപ്പ് ജീവനക്കാരന്റെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മകനെ അപായപ്പെടുത്തിയത് തന്നെയെന്ന് നിഷാന്തിന്റെ അമ്മ ,പ്രത്യേക അന്വേഷണസംഘം വേണം

അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയോ വേണം. മരണം ഹൃദ്രോഗത്തെ തുടർന്നെന്ന് വരുത്തി തീർക്കാൻ ശ്രമം. വീട്ടിൽ നിന്ന് പോകുമ്പോൾ നിഷാന്തിന് യാതൊരു ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ നെഞ്ചുപൊത്തി പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് നെഞ്ചുവേദനമൂലമല്ല. മൃതദേഹം കണ്ടെത്തിയ ഭാഗത്തടക്കം പലതവണ പരിശാധന നടത്തിയിരുന്നു

Advertisement