ശാസ്താം കോട്ട. പ്രവർത്തകരെ കേൾക്കാം, സംഘടനയെ ശാക്തീകരിക്കാം, എന്നസന്ദേശവുമായി ദക്ഷിണ കേരള ലജ്നത്തുൽ മു അല്ലിമീൻ കൊല്ലംജില്ലാ സംഗമം മയ്യത്തും കര ഹനഫി മഹൽ ജമാഅത്ത് മദ്രസ്സാ ഹാളിൽ നടന്നു. സംഗമം പോരുവഴി ഹനഫി ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി ഉത്ഘാടനം ചെയ്തു.ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തു കോയതങ്ങൾ ആധ്യക്ഷം വഹിച്ചു.പാങ്ങോട് ഖമരുദീൻ മൗലവി,അയന്തിയിൽ ഷിഹാബ്,മുണ്ടക്കയം ഹുസൈൻ മൗലവി, ഷാജി കല്ലടക്കാന്റെ വിള,കടുവയിൽ ഇർഷാദ് ബാഖവി, ഉബൈദ് കോയ തങ്ങൾ, കുടവൂർ സമീർ ബാഖവി, റഷീദ് ബാഖവി, ഹാരിസ് മന്നാനി, അബ്ദുൽ സലാം മൗലവിഅൽ ഖസ്മി, സജീർ നൂരി അൽ ഖസ്മി,താജുദീൻ മൗലവി, നിയാസ് റ ഷാ ദി,സഫിൽ അൽ കാസ്മി,എന്നിവർ സംസാരിച്ചു.ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.






































