കരുനാഗപ്പള്ളി. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ മേഖലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂർ ഏരിയ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നിൽ നിന്നും ആരംഭിച്ച ജീവനക്കാരുടെ മാർച്ച് ടൗൺ ചുറ്റി സിവിൽ സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്നുചേർന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം എം എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പ്രേം അധ്യക്ഷനായി. ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം നിസാമുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം ഇന്ദിര, വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.






































