ശാസ്താംകോട്ട (കൊല്ലം):പശ്ചിമ ബംഗാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്എഫ് ജവാൻ്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.മുതുപിലാക്കാട് കിഴക്ക്
പൈപ്പ് മുക്കിന് സമീപം അമ്പിയിൽ വീട്ടിൽ പ്ലാസിഡിൻ്റെയും സുജാതയുടെയും മകൻ നെസീപിനെ(39) ശനിയാഴ്ച വൈകിട്ടോടെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച ലീവെടുത്ത് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സഹപ്രവർത്തകരെ അറിയിച്ചിരുന്നു.എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ജോലി സ്ഥലത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ റൂമെടുത്ത് കഴിയുകയായിരുന്നു.മൃതദേഹം ചൊവ്വ രാവിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.ആശാ രാജ് ഭാര്യയും നന്ദകിഷോർ,അതിഥി നന്ദ എന്നിവർ മക്കളുമാണ്.സഞ്ചയനം:ശനിയാഴ്ച രാവിലെ 8ന്.






































