ശാസ്താംകോട്ട:മുതുപിലാക്കാട് കിഴക്ക് സ്വദേശിയായ ബിഎസ്എഫ് ജവാനെ പശ്ചിമ ബംഗാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.മുതുപിലാക്കാട് കിഴക്ക്
പൈപ്പ് മുക്കിന് സമീപം അമ്പിയിൽ വീട്ടിൽ നെസീപ് എസ്.എസ് (39) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ലീവെടുത്ത് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സഹപ്രവർത്തകരെ അറിയിച്ചിരുന്നു.എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ജോലി സ്ഥലത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ റൂമെടുത്ത് കഴിയുകയായിരുന്നു.ശനിയാഴ്ച വൈകിട്ടോടെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കയാണ്.






































