മൈനാഗപ്പള്ളി. മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു പി സ്കൂളിൽ ചിത്തിര മെറിറ്റ് അവാർഡ് വിതരണവും രക്ഷകർത്തൃ സംഗമവും നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ സ്കൂളിലെ വിദ്യാർഥികൾക്കുമാണ് ചിത്തിര മെറിറ്റ് അവാർഡ് നൽകുന്നത്.
ശ്രീ ചിത്തിര വിലാസം യുപി സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള ചിത്തിര മെറിറ്റ് അവാർഡ് കഴിഞ്ഞ 17 വർഷമായി വിതരണം ചെയ്യുന്നു. ഈ വർഷം 60 വിദ്യാർഥികളാണ് മെറിറ്റ് അവാർഡിന് അർഹത നേടിയത്.സ്കൂൾ മാനേജർ കല്ലട ഗിരീഷ് അവാർഡുകൾ വിതരണം ചെയ്തു.
സ്കൂളിൽ നടന്ന രക്ഷകർത്തൃ സംഗമം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക എസ് ജയലക്ഷ്മി,പി ടി എ വൈസ് പ്രസിഡന്റ് റസീന,എം പി റ്റി എ പ്ര
സിഡന്റ് ലീന സാമുവൽ , സ്റ്റാഫ് സെക്രട്ടറി ബി. എസ്.സൈജു,ഉണ്ണി ഇലവിനാൽ,രശ്മി, പ്രീത,അനന്തകൃഷ്ണൻ, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.






































