മുട്ടത്ത് കോളനി – മുല്ലമൂട് റോഡ് തകർന്നു,പ്രതിഷേധവുമായി സിപിഎം

Advertisement

ശാസ്താംകോട്ട:റീടാറിംഗ് കഴിഞ്ഞ് നാല് മാസം തികയും മുൻപേ തകർന്ന മുട്ടത്ത് കോളനി – മുല്ലമൂട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഇടവനശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.കഴിഞ്ഞ വർഷം ജൂലൈയിൽ അന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജിയുടെ അനുമതിയില്ലാതെ റോഡിൽ നിന്ന് മണ്ണ് മാറ്റാൻ ശ്രമിച്ചത് പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു.തുടർന്ന്, ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 2.60 ലക്ഷം രൂപ പിഴ ചുമത്തിയാണ് മണ്ണ് മാറ്റിയത്.ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.സബ് കോൺട്രാക്ടറെ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഗുണനിലവാരമില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.സത്യൻ,മുടിത്തറ ബാബു,ടി.ഓമനക്കുട്ടൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമൽദാസ്,പ്രകാശ്,രേണുക എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Advertisement