ശാസ്താംകോട്ട:പോരുവഴി മയ്യത്തുംകര പള്ളിക്കു സമീപം ആക്രി കടയിൽ മോഷണം.ആക്രി സാധനങ്ങളും,പണവും കവർന്നു.ചക്കുവള്ളി സ്വദേശി ഷാൻ്റെ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രി കടയിലാണ് മോഷണം നടന്നത്.വിലപിടിപ്പുള്ള ചെമ്പ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് കവർന്നത്.ഇന്ന് രാവിലെയാണ് സംഭവം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.ദൃശ്യങ്ങൾ ഉൾപ്പെടെ ശൂരനാട് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം.






































