ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽമിഥുൻ ഷോക്കേറ്റ് മരണപ്പെട്ടതുമായി ബന്ധപെട്ട് മാനേജരെ അയോഗ്യനാക്കിയനടപടിജനങ്ങളുടെകണ്ണിൽപൊടിയിട്ട് ജനരോഷം ശമിപ്പിക്കാനും സി.പി.ഐ (എം) നേതൃത്വം കൊടുക്കുന്ന മാനേജ്മെന്റിനെ സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ ഒരടവ് മാത്രമാണന്ന് എ.ഐ.സി.സി പ്രവർത്തക സമിതിഅംഗംകൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. മാനേജരെ അയോഗ്യനാക്കി പുതിയ മാനേജരെനിയയിക്കുന്നത് വരെമാത്രമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് മാനേജരുടെചുമതല നൽകിയിട്ടുള്ളത് സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇത് പിൻവലിക്കാം. സർക്കാർ സ്ഥായി ആയി സ്കൂൾ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരി ക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് 10 ലക്ഷം നൽകിഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയാണന്നും സർക്കാർ നൽകുന്നത് കൂടാതെ 50 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിന് ജോലിയും നൽകണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.മിഥുന്റെ മരണത്തിന് ഉത്തരവാദിയായ സ്കൂൾ മാനേജ്മെന്റിനും കെ.എസ്.ഇ.ബിക്കുമെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനവും കാരാളിമുക്കിൽ നടത്തിയ പ്രതിഷേധ സംഗമവും ഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ,ബ്ലോക്ക് പ്രസിഡന്റ് മാരായ കോലത്ത് ജയകുമാർ ,കാരക്കാട്ട് അനിൽ, ഡി.സി.സി നേതാക്കളായ പി.കെ.രവി, പി.നൂർദീൻകുട്ടി,തോമസ് വൈദ്യൻ, തുണ്ടിൽനൗഷാദ്,ഗോകുലം അനിൽ, കാഞ്ഞിരവിള അജയകുമാർ, സുരേഷ്ചന്ദ്രൻ ,
വൈ.നജിം,
ജയശ്രീരമണൻ , റിയാസ് പറമ്പിൽ , എസ് .ബീന കുമാരിതുടങ്ങിയവർ പ്രസംഗിച്ചു. ആദിക്കാട്ട് മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര,കോണിൽ രാജേഷ് ,ജോസ് വിമൽ രാജ് ,വിനോദ് വില്ല്യത്ത്,സൈമൺ വർഗ്ഗീസ്,ഷിബുമൺറോ , കലാധരൻ കല്ലട, ലാലി ബാബു, രാജി രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി






































