ശാസ്താംകോട്ട. പള്ളിശേരിക്കലില്‍ കോണ്‍ക്രീറ്റ് കട ഇടിഞ്ഞുപാടേ ഭൂമിയില്‍ താണു. പള്ളിശേരിക്കല്‍ ശ്രീമംഗലത്ത് കൃഷ്ണന്‍കുട്ടിയുടെ കടകളാണ് ഇന്ന് രാവിലെ ഒന്‍പതിന് വന്‍ശബ്ദത്തോടെ ഭൂമിയിലേക്ക് താണത്. 23വര്‍ഷംമുമ്പ് നിര്‍മ്മിച്ച രണ്ടുമുറി കോണ്‍ക്രീറ്റ് കടയാണിത്. രാവിലെ ഭിത്തിയില്‍ പൊട്ടല്‍ കണ്ടതിനെത്തുടര്‍ന്ന് കടയിലെ ലോണ്‍ട്രി തേപ്പുകട പ്രവര്‍ത്തിക്കരുതെന്ന് കൃഷ്ണന്‍കുട്ടി വിലക്കിയിരുന്നു.

പൊട്ടല്‍ പരിഹരിക്കാന്‍ എന്തു ചെയ്യുമെന്ന് ആലോചിക്കുന്നതിനിടെയാണ് ഹുങ്കാര ശബ്ദത്തോടെ കട ഭൂമിയിലേക്ക് താണത്. ഒന്നര അടി മേല്‍ക്കൂര മാത്രമാണ് ഇപ്പോള്‍ സ്ഥലത്തുള്ളത്. വയല്‍പ്രദേശമായ ഇവിടെ ധാരാളം വീടുകളും സ്ഥാപനങ്ങളുമുള്ളതാണ്. പ്രദേശവാസികള്‍ ആശങ്കയിലാണ്