ശാസ്താംകോട്ട:തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ ശൂരനാട് വടക്ക് പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശൂരനാട് വടക്ക് നടുവിലെ മുറിയിലെ ഏലാത്തോട് കരകവിഞ്ഞതിനെ തുടർന്നാണ് വീടുകളിൽ വെള്ളം കയറിയത്.നടുവിലെ മുറി സബീന ഭവനിൽ ഷാജി,ഉഷാഭവനിൽ ഉഷാകുമാരി എന്നിവരുടെ വീടുകൾ ഭാഗികമായി വെള്ളത്തിനടിയിലാണ്.മുറികളിൽ ഉൾപ്പെടെ വെള്ളം കയറി.ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിയുന്ന വീടുകളാണ്.വീട്ടുകാർക്ക് മുറ്റത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,വാർഡ് മെമ്പർ അഞ്ജലി നാഥ്,വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.ക്യാമ്പുകളിലേക്ക് മാറാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുവാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.






































