കുന്നത്തൂർ:- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേത്യത്വത്തിൽ
ജില്ലാ ലൈബ്രറി കൗൺസിൽ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന പ്രചരണത്തിൻ്റെ ഭാഗമായി മിഴിമുറ്റത്ത് പതാക ഉയർത്തുകയും അക്ഷര ദീപം തെളിക്കുകയും ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വനിത വേദി വൈസ് പ്രസിഡൻ്റ് അൻസൽന അദ്ധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല ഭരണസമിതി അംഗം ശബ്ന റിയാസ് പതാക ഉയർത്തി. അക്കരയിൽ ഹുസൈൻ,എം. സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഷെഫീക്ക് ,മുഹമ്മദ് നിഹാൽ ,എച്ച്.ഹസീന, സബീന ബൈജു, നെസീന എന്നിവർ പ്രസംഗിച്ചു




































