ശൂരനാട്. ബിജെപി ആനയടി ഏരിയ സമിതിയുടെ നേതൃത്വത്തിൽ ആനയടി വെള്ളച്ചിറ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനവും റോഡ് ഉപരോധവും ശയനപ്രദക്ഷിണവും നടത്തി. ആനയടി ഏരിയ പ്രസിഡൻറ് മധുസൂദനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡൻറ് സന്തോഷ് ചിറ്റേടം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഇൻ ചാർജർ മോഹനൻ പിള്ള മണ്ഡലം വൈസ് പ്രസിഡൻറ് ബി ആർ ശശി മണ്ഡലം സെക്രട്ടറി ഷിജു ശൂരനാട് വാർഡ് മെമ്പർ ശാന്തകുമാരി എന്നിവർ സംസാരിച്ചു ഏരിയാ ജനറൽ സെക്രട്ടറി വിഷ്ണു സോമൻ സ്വാഗതം ആശംസിച്ചു
അജിത്ത് ആനയടി മനു മോഹൻ, ശ്യാം ശൂരനാട്, അനിൽ കരിമ്പിൻപുഴ ശാന്തകുമാർ തുളസീധരൻ രാമചന്ദ്രൻ നായർ എന്നിവർ സമരത്തിന് നേതൃത്വം നൽകി
സമരത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു






































