ശാസ്താംകോട്ട : ബി എം എസ് ശാസ്താംകോട്ട മേഖല മൺറോ തുരുത്ത് പഞ്ചായത്ത് കുടുംബ സംഗമവും യൂണിറ്റ് രൂപീകരണവും നടന്നു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാർ ഉൽഘാടനം ചെയ്തു. യൂണിറ്റ് രൂപീകരണം ബി എം എസ് ജില്ലാ സെക്രട്ടറി സനൽ നിർവ്വഹിച്ചു. കാനറാ ബാങ്ക് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മേഖല ട്രഷറർ ശ്രീകണ്ഠൻ നായർ അധ്യക്ഷതവഹിച്ചു. മേഖല പ്രസിഡൻ്റ് എം. എസ് ജയചന്ദ്രൻ, സെക്രട്ടറി കല്ലട തുളസി, ജോയിൻ്റ് സെക്രട്ടറി എസ്. ഇക്ബാൽ, സുരേഷ് ആറ്റുപുറം, ദേവദാസ് , സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.






































