കുന്നത്തൂരിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി

Advertisement

കുന്നത്തൂർ:പാൽ വാങ്ങാൻ പോയ എട്ടാം വിദ്യാർത്ഥിയെ വാനിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി.കുന്നത്തൂർ പതിനാറാം വാർഡിൽ മുക്കിൽ മേലതിൽ അജയകുമാറിൻ്റെ മകനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നത്.വീടിന് സമീപമുള്ള പാൽ സൊസൈറ്റിയിൽ നിന്നും പാൽ വാങ്ങാൻ പോകവേ കരമേൽ ജംഗ്ഷനിൽ വച്ചാണ് സംഭവം.നടന്നു പോകുകയായിരുന്ന കുട്ടിയുടെ അടുക്കൽ ചീക്കൽകടവ് ഭാഗത്തു നിന്നുമെത്തിയ ഈക്കോ വാൻ നിർത്തിയ ശേഷം,മുൻ സീറ്റിൽ നിന്ന് ഇറങ്ങിയാൾ കൈയ്യിൽ പിടിച്ച് വലിക്കുകയായിരുന്നു.കുതറി ഓടിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്.വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തിയതായി സൂചനയുണ്ട്.

Advertisement