തേവലക്കര സ്കൂളിലേക്ക് മഹിളാമോർച്ച പ്രതിഷേധ മാർച്ച് നടത്തി
ശാസ്താംകോട്ട:ലക്ഷങ്ങൾ കൊടുത്താൽ തീരുന്നതാണോ ഒരമ്മയ്ക്ക് മകന്റെ നഷ്ടമെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നീതി ആവശ്യപ്പെട്ടു മഹിളാമോർച്ച ഈസ്റ്റ് ജില്ലാ കമ്മിറ്റി തേവലക്കര സ്കൂളിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു.

വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന സുരേഷ്,ജില്ലാ പ്രഭാരി ടി.ആർ അജിത് കുമാർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ആലഞ്ചേരി ജയചന്ദ്രൻ,എ.ആർ അരുൺ,കുമാരി സച്ചു എന്നിവർ സംസാരിച്ചു.തോപ്പിൽ മുക്കിൽ നിന്നാരംഭിച്ച മാർച്ച് സ്കൂളിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.പ്രകടനത്തിന് മഹിളാമോർച്ച നേതാക്കളായ മിനി ശിവരാമൻ,ശ്രീനാ ഉദയൻ,ലതാ മോഹൻ,ലക്ഷ്മി പ്രസാദ്,ബിന്ദു ബലറാം,പത്മകുമാരി എന്നിവർ നേതൃത്വം നൽകി.






































