ശാസ്താംകോട്ട : തേവലക്കര ബോയ്സ് ഹെെസ്കൂളിൽ ഷോക്കറ്റ് മരണപ്പെട്ട മിഥുൻ്റെ വീട്ടിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമും എത്തി. പടിഞ്ഞാറക്കല്ലട വിളന്തറ മനുഭവനിൽ രാവിലെ 10 ന് പാണക്കാട് ബഷീറലി ശിഹാബ്തങ്ങളും. ഉച്ചക്ക് 2 നുമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം സലാമും എത്തിചേർന്നത്. സർക്കാരിൻ്റെ കടുകാര്യസ്ഥിതിയുടെ ഭാഗമായി മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവം വളരെ വേദനാജനകമാണ്. അധികൃതരുടെ അനാസ്ഥ മൂലം രക്തസാക്ഷിയാകേണ്ടി വന്ന മിഥുൻ്റെ കുടുംബത്തെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നു പി. എം. എ. സലാം ആവശ്യപെട്ടു. ഈ കുടുംബത്തിൻ്റെ വൈദ്യുതി ചാർജ് ആജീവനന്ദം സൗജന്യമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിൽ രക്തസാക്ഷികൾ എണ്ണം കൂടിവരുന്നതായിപി എം എ സലാം ആരോപിച്ചു .സംസ്ഥാനത്തെ കലാലയങ്ങളിൽ 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ തകർന്നുവീഴാറായ നിലയിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഇത്തരം സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന സർക്കാർ നടപടി ഞട്ടൽ ഉളവാക്കുന്നതാണ്. വിദ്യാർഥികൾക്ക് സുരക്ഷിതമായി കലാലയത്തിൽ വന്ന് പഠിച്ചിട്ട് പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിൽ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടതായി പി.എം.എ. സലാം പറഞ്ഞു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനസ് , ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം, ജില്ലാ സെക്രട്ടറി ശൂരനാട് ആലൂക്ക , മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പണിക്കത്ത് സലാം, നിയോജക മണ്ഡലം ഭാരവാഹികളായ പറമ്പിൽ സുബേർ , മുഹമ്മദ് ഖുറേഷി എ.ഖാലിദീൻകുട്ടി, ഇടവനശേരി സലാഹുദീൻ, എന്നിവർ പി.എം.എ. സലാമിനോടൊപ്പം ഉണ്ടായിരുന്നു.






































