ശാസ്താംകോട്ട:ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിനും മതിലിനും ഇടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശൂരനാട് തെക്ക് ഇരവിച്ചിറ തെക്ക് പതാരം ചരുവിള പുത്തൻപുരയിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷാഫി(19) ആണ് മരിച്ചത്.ഇന്ന് ഒരു മണിയോടെ പതാരം റോഡിൽ കുമരഞ്ചിറ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.എതിർ ദിശയിൽ നിന്നുമെത്തിയ ബൈക്കിൻ്റെ ഹാൻഡിലിൽ മുഹമ്മദ് ഷാഫിയുടെ ബൈക്ക് തട്ടിയതായി സൂചനയുണ്ട്.തുടർന്ന് മുൻപോട്ട് പോയ
ബൈക്ക് പോസ്റ്റിനും മതിലിനും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പോസ്റ്റിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.