ശാസ്താംകോട്ട:എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മിഥുന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.സംസ്ഥാനത്ത് സ്കൂൾ കുട്ടികൾ മരിക്കുന്നത് നിത്യസംഭവമാകുന്നെന്നും ആഡിറ്റ് നടത്തി സർക്കാർ സുരക്ഷ ഒരുക്കണമെന്ന് കെ.സി വേണുഗോപാലും,മിഥുൻ്റെ അമ്മയ്ക്ക് സർക്കാർ ജോലിയും ആവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,കെപിസിസി ജനറൽസെക്രട്ടറി എം.എം നസീർ,കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.






































