ശാസ്താം കോട്ട. കെ എസ്ഇബി ഓഫീസിൽ നിന്നും വിളിപ്പാടകലെ അപായക്കെണി ഒരുങ്ങിയത് കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഫിൽട്ടർ ഹൗസ് ജംക്ഷനിലാണ് ഹൈ ടെൻഷൻ ലൈനിലേക്ക് വള്ളിപ്പടർപ്പ് വളർന്നു മൂടി നിൽക്കുന്നത്. പ്രധാന പാതയോരത്ത് ബസ്സ്റ്റോപ്പിലാണ് അപകടം.

മഴക്കാലമായതോടെ ഏതു സമയവും വഴി യാത്രക്കാർക്ക് ഇത് അപകടമാകുന്ന നിലയാണ്. ഹൈടെൻഷൻ ലൈൻ ആകയാൽ മറ്റാർക്കും ഇത് നീക്കാനുമാവില്ല.