ജനങ്ങളെ പറ്റി ചിന്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാജിവെച്ചു പോകണം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ

39
Advertisement

ശാസ്താംകോട്ട . തേവലക്കര സംഭവം.. പ്രധാന അധ്യാപകനെ ബലിയാടാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖർ. തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച കുട്ടിയുടെ വീടും സ്കൂളും സന്ദർശിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐആറിൽ ആരുടെയും പേരില്ലാത്തത് എന്തുകൊണ്ടാണ്. കെഎസ്ഇബി,വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും, സ്കൂൾ മാനേജ്മെന്റ് എന്നിവരും കുറ്റക്കാരാണ്.. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക തന്നെ വേണം. മിഥുന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും ബിജെപി ഉണ്ടാകും. ഇനി കേരളത്തിലെ ഒരു സ്കൂളിൽ പോലും ഇത്തരം ദുരന്തം ഉണ്ടാകാൻ പാടില്ല. സിപിഎം എൽഡിഎഫ് യുഡിഎഫ് എന്നൊന്നും വ്യത്യാസമില്ല കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. എല്ലാ മേഖലയിലും അനാസ്ഥയാണ്.ജനങ്ങളെ പറ്റി ചിന്തിക്കാൻ സർക്കാരിന്  കഴിയുന്നില്ലെങ്കിൽ രാജിവെച്ചു പോകണം. 13 വയസ്സുള്ള കുട്ടി സ്കൂളിൽ മരിക്കുക എന്നത് ഗൗരവകരമായ കാര്യമാണ്. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി  വി.വി. രാജേഷ്, മേഖലാ പ്രസിഡന്റ് ബിബി ഗോപകുമാർ, സംസ്ഥാന വക്താവ്  കേണൽ എസ്. ഡിന്നി  ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്, ബെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത്, എല്ലാ ജന സെക്രട്ടറിമാരായ എആർ അരുൺ ആലഞ്ചേരി ജയചന്ദ്രൻ  എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Advertisement