മിഥുൻ്റെ അമ്മ ഇന്നു നാട്ടിലെത്തും; സംസ്‌കാരം വൈകിട്ട് നാലിന്

521
Advertisement

ശാസ്താംകോട്ട:ഷീറ്റിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോൾ താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ തട്ടി മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി വിളന്തറ മനുഭവനിൽ മനുവിൻ്റെ മകൻ മിഥുൻ്റെ (13) സംസ്ക്കാരം ശനിയാഴ്ച നടക്കും.വിദേശത്ത് ജോലി ചെയ്യുന്ന മാതാവ് സുജ രാവിലെ പത്തോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും.ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലെത്തിച്ചേരും.ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10ന് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക്.വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

Advertisement