കൊല്ലം.വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികൾ ഉണ്ടാകും.. വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻ്റണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. ഇവരുടെ മറുപടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം.






































