ശാസ്താംകോട്ട :എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ എച്ച് എമ്മിനെ പ്രതിയാക്കി ഉത്തരവാദിത്തപ്പെട്ടവർതലയൂരുന്നത് ശരിയായ നടപടിയല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.മിഥുൻ പഠിച്ച സ്കൂളിലും വീട്ടിലും എത്തിയശേഷം മാധ്യമപ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൻറെ പ്രവർത്തനം നിയന്ത്രിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളസ്കൂൾ മാനേജ്മെൻറ് ആണ്. ഇതിൻറെ ചുമതല സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിലാണ്. അവരാണ് ഇതിനുത്തരവാദികൾ. പോലീസ് കേസെടുത്തു എന്നു പറയുന്നു. എന്നാൽ പാർട്ടിയുടെ ചുമതപ്പെട്ടവരെ ആരും ഇതിൽ പ്രതികൾആക്കിയിട്ടില്ല. ഈ പറഞ്ഞ മാനേജ്മെൻറ് കമ്മറ്റിയാണ് യഥാർത്ഥ പ്രതികൾ. അവർക്കെതിരെ നടപടി സ്വീകരിക്കണം അദ്ദേഹം പറഞ്ഞു