ശാസ്താംകോട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ രണ്ടാംചരമവാർ ഷികവും, അനുസ്മരണസമ്മേളനവും സംഘടിപ്പിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സോമൻപിള്ള അനുസ്മരണപ്രഭാഷണം നടത്തി.നിയോജകമണ്ഡലം സെക്രട്ടറി, കെജി. ജയചന്ദ്രൻ പിള്ള, സംഘടനാ നേതാക്കളായ, എസ് എസ് ഗീതാ ബായ്, ശൂരനാട് വാസു, ഡി. ബാബുരാജൻ, എം ഐ. നാസർഷാ, എം. അബ്ദുൽ സമദ്, അസുറ ബീവി,എം. ജോർജ്,കെ. സാവിത്രി, രാധാകൃഷ്ണപിള്ള,വി. പ്രകാശ്, സന്തോഷ് കുമാർ,ഡോക്ടർ എം എ. സലിം,ശിവൻപിള്ള, ടി എ. സുരേഷ് കുമാർ, ജോൺ പോൾ സ്റ്റഫ്, സുരേഷ് പുത്തൻ മഠം,എന്നിവർ സംസാരിച്ചു.






































