മൈനാഗപ്പള്ളി. വേങ്ങ ആദിക്കാട്ടുമുക്കിന് സമീപത്തെ അംഗൻവാടി കാടുകയറി. 20 ൽ ഏറെ കൊച്ചുകുട്ടികൾ വരുന്ന അംഗൻവാടിയിലേക്ക് എത്തണമെങ്കിൽ കാട് വകഞ്ഞു മാറ്റി വരണം. തൊട്ടു മുന്നിൽ പഴയ ട്രാൻസ്ഫോർമർ അപകടകരമായ വിധം കാടുകയറിയിരിക്കുന്നു. ചുറ്റിനും വച്ച ചെടികളും കാടായി.
കെട്ടിടത്തിന് താഴെ തടാകത്തിലെ ഉപേക്ഷിക്കപ്പെട്ട പമ്പ്ഹൗസ് ഭാഗം കാടുകയറി സാമൂഹിക വിരുദ്ധ കേന്ദ്രമാണ് ഇവിടെ ചുറ്റുമുള്ള കാട്ടിൽ നിന്നും ഇഴജന്തുക്കൾ കയറി വരാൻ സാധ്യത ഏറെ .തൊഴിൽ ഉറപ്പുകാർ വേണ്ട തൊഴിലില്ലാതെ നടക്കുമ്പോഴാണ് വാർഡിലെ ഏക പൊതു സ്ഥാപനം കാടുമൂടി കിടക്കുന്നത്. റോഡരിക് കാടുമൂടിയതിനാൽ അതിലെ നടക്കാൻ ജനംഭയക്കുന്നു. റോഡിലിറങ്ങി നടന്നാൽ വണ്ടി ഇടിച്ചു വീഴും. കഴിഞ്ഞ ദിവസം രാത്രിയാണ് വഴിയോരത്തു കൂടി പോയ സ്ത്രീ വണ്ടി ഇടിച്ചു വീണത്. ആഭിക്കാട്ട് മുക്കിനും പൊട്ടക്കണ്ണൻ മുക്കിനു മിടയിൽ വഴി കാടുമൂടിയതിലയാണ്. ഇവിടെ സ്ട്രീറ്റ് ലൈറ്റ് ട്യൂബ് ലൈറ്റ് മാറ്റി എൽ ഇ ഡി ആക്കിയതോടെ വഴിയോരം ഇരുട്ടിലാണ്.






































