പടിഞ്ഞാറെ കല്ലട. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉത്ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് സെക്രട്ടറിമാരായ ഗീവർഗീസ്, എൻ.ശിവാനന്ദൻ,കുന്നിൽ ജയകുമാർ, കാരാളി ഗിരീഷ്, മോഹൻകുമാർ, സുബ്രഹ്മണ്യൻ, കിഷോർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു കുന്നൂത്തറ, അജിത് ചാപ്രായിൽ,അശോകൻ, രവീന്ദ്രൻ പിള്ള, രത്‌നകാരൻ, അരവിന്ദ്ധാക്ഷൻ പിള്ള, ശിവരാമപിള്ള, അഗസ്റ്റിൻ, ശശിധരൻ പിള്ള, മോഹനൻ പിള്ള, പ്രഭാകരൻ പിള്ള, പ്രദീപ് തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.