ശാസ്താംകോട്ട. കേരള എൻ. ജി. ഒ. അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രസിഡന്റ് എ. ഷബീർമുഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ പരിപാടി സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും നിഷേധിച്ചു കൊണ്ടും പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിന് വിമുഖത കാട്ടാതിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസക്തി വർദ്ധിച്ചുവരുകയാണെന് സെറ്റോ ചെയർമാൻ അഭിപ്രായപ്പെട്ടു .
ജില്ലാ ജോയിൻ സെക്രട്ടറി ആർ. ധനോജ്കുമാർ കമ്മിറ്റി അംഗങ്ങളായ രാജ്‌മോഹൻ,അഷ്‌റഫ്, അനൂപ്, ജിയോ,ബിജു,നൗഷാദ്, ബാബുക്കുട്ടൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.






































