രാഹുൽ വന്നേക്കില്ല ,രാജീവ്‌ ചന്ദ്രശേഖർ,വി.മുരളീധരൻ എന്നിവർ ഇന്ന് മിഥുൻ്റെ വീട് സന്ദർശിക്കും

Advertisement



ശാസ്താംകോട്ട:സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ മാനേജ്മെൻ്റിൻ്റെയും കെഎസ്ഇബിയുടെയും അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ മിഥുൻ്റെ വിളന്തറയിലെ വീട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സന്ദർശിക്കാനിടയില്ല സുരക്ഷാ കാരണങ്ങളാൽ യാത്ര മാറ്റിയെന്നാണ് സൂചന.കോട്ടയത്ത് ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 1.30 ഓടെ വിളന്തറയിലെ വീട്ടിലെത്തുമെന്ന സൂചനയാണ് നേരത്തേ ലഭിച്ചത്.

ഉച്ചയ്ക്ക് 2 ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരനും വൈകിട്ട് 5 ന്
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറും കുട്ടിയുടെ വീട് സന്ദർശിക്കും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ വീട് സന്ദർശിക്കും.

Advertisement