കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ
രാമായണമാസാചരണത്തിന് തുടക്കമായി

82
Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ രാമായണ പാരായണവും രാമായണ പ്രഭാഷണവും യൂണിയൻ രജത ജൂബിലി ഹാളിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു. റിട്ട.ഡിജിപി അലക്സാണ്ടർ ജേക്കബ്,മിനി ടീച്ചർ എന്നിവർ രാമായണ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി,യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള, യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് എസ്.എസ്. ഗീതാഭായി, എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു.കെ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,
എം എസ്‌ എസ് എസ് മേഖലാ കോർഡിനേറ്റേഴ്സ് വിവിധ കരയോഗ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement