മിഥുൻ്റെ വേർപാട് താങ്ങാനാകാതെ വീടും നാടും

2543
Advertisement

ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിന്റെ കുറ്റകരമായ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ എട്ടാം ക്ലാസ് വിദ്യാർത്ഥിയും വിളന്തറ സ്വദേശിയുമായ മിഥുൻ്റെ (13) വേർപാട് താങ്ങാൻ കഴിയാതെ വീടും നാടും വ്യാഴം രാവിലെ 9.15 ഓടെയാണ് ഷീറ്റിനു മുകളിൽ വീണ സഹപാഠിയുടെ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞു കിടന്ന ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചത്.വിളന്തറ മനുഭവനിൽ നിർദ്ധനരായ മനുവിൻ്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു മൂത്തമകൻ മിഥുൻ.നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവൻ.നാട്ടിടവഴികളിലെ പതിവ് കാഴ്ചയായിരുന്നു പിതാവിന് ഒപ്പമുള്ള കുഞ്ഞുമക്കളുടെ യാത്ര.പഠിക്കാനും ഏറെ മിടുക്കനായിരുന്നു മിഥുൻ.കൽപ്പണിക്കാരനായ മനുവിന് മഴയായതിനാൽ അടുത്തിടെ ജോലി കുറവായിരുന്നു.സുജ തൊഴിലുറപ്പിനും വീടുകളിൽ സഹായിക്കാനും പോകുമായിരുന്നു.ടാർപോളിൻ വലിച്ചു കെട്ടിയ ചെറിയാരു വീട്ടിലാണ് നാലംഗ കുടുംബം കഴിഞ്ഞു വന്നത്.സാമ്പത്തിക ബാധ്യത രൂക്ഷമായപ്പോൾ സുജ കുവൈറ്റിൽ വീട്ടുജോലിക്കായി 3 മാസം മുമ്പാണ് പോയത്.പട്ടകടവ് സെൻ്റ് ആൻഡ്രൂസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ സുജിനെയും മിഥുനെയും പിതാവാണ്
നോക്കിയിരുന്നത്.ഇന്നലെ രാവിലെ പിതാവാണ് മിഥുനെ സ്കൂളിന് സമീപമുള്ള ട്യൂഷൻ സെൻ്ററിൽ കൊണ്ടാക്കിയത്.ഇവിടെ നിന്നും സ്കൂളിലെത്തി കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.പട്ടകടവ് യു.പി സ്കൂളിൽ നിന്നും തേവലക്കര സ്കൂളിൽ ഈ അധ്യയന വർഷമാണ് പഠനത്തിനായി മിഥുൻ എത്തിയത്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം വിദേശത്ത് നിന്നും മാതാവ് നാട്ടിലെത്തിയ ശേഷമെന്ന് ബന്ധുക്കൾ അറിയിച്ചു.അതിനിടെ
ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും പഞ്ചായത്ത് അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Advertisement