ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം:സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് ഉല്ലാസ് കോവൂർ

629
Advertisement

ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.സിപിഎം നിയന്ത്രത്തിലുള്ള സ്കൂളിൽ മാനേജ്മെൻ്റിൻ്റെയും കെഎസ്ഇബിയുടെയും ഭാഗത്തു നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്.കോട്ടയം മെഡിക്കൽ കോളേജിലെ ദാരുണ സംഭവത്തിനു ശേഷം സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിൻ്റ  ഫലമായുണ്ടായ സ്പോൺസേഡ് കൊലപാതകമാണ് മിഥുൻ്റേത്.വൈദ്യുത ലൈനുകൾ ഉയർത്തിക്കെട്ടുന്നതിനോ,കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉപയോഗിക്കാതിരിക്കാൻ വേണ്ട നടപടികളോ സ്വീകരിച്ചിരുന്നില്ല.അധികാരത്തിൻ്റെ ധാർഷ്ട്യത്തിൽ വിദ്യാഭ്യാസ വകുപ്പ് വർഷാദ്യം പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നതെന്നും പരസ്പരം പഴിചാരി ആർക്കും ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

Advertisement