ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കുളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.കോൺഗ്രസ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി, ആർവൈഎഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ കനത്ത പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന് സ്കൂളിലേക്ക് ഇരച്ചുകയറി.വിദ്യാർത്ഥി ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യം മാനേജ്മെന്റിന്റെയും വൈദ്യുതിവകുപ്പിന്റെയും അനാസ്ഥയാണന്നും ഇവർക്കെതിരെ കൊലകുറ്റം ചുമത്തി കേസെടുക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ആവശ്യപ്പെട്ടു.കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ്,കെ എസ് യു പ്രവർത്തകർ സ്ക്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിതോപ്പിൽമുക്കിൽ ശാസ്താംകോട്ട – ചവറ ദേശീയപാത ഉപരോധിച്ചു.ഡിസിസി എക്സികുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്,വർഗ്ഗീസ് തരകൻ ,ബ്ലോക്ക്ഭാരവാഹികളായ സിജു കോശി വൈദ്യൻ,ലാലി ബാബു, സുരേഷ്ചന്ദ്രൻ,രാജി രാമചന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റിയാസ് പറമ്പിൽ,സുഹൈൽ അൻസാരി,ഹാഷിം സുലൈമാൻ,ലോജുലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.