കുന്നത്തൂർ താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയന്റെ രാമായണമാസാചരണം

Advertisement

കുന്നത്തൂർ. താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയന്റെയും താലൂക്ക് വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ രാമായണമാസചരണവും താലൂക്ക് തല ഉദ്ഘാടനവും ജൂലൈ 17 വ്യാഴാഴ്ച രാവിലെ 8 മണിക്ക് താലൂക്ക് യൂണിയൻ രജതജൂബിലി ഹാളിൽ വച്ച് നടക്കും.തുടർന്ന് താലൂക്കിലെ 127 കരയോഗങ്ങളിലും കർക്കിടകം 01 മുതൽ 31 വരെ ഓരോ ഭവനങ്ങളിലും രാമായണപാരായണവും സമൂഹപ്രാർത്ഥനയും സത്സംഗവും ഉണ്ടായിരിക്കുന്നതാണ് എന്ന്
യൂണിയൻ സെക്രട്ടറി അറിയിച്ചു

Advertisement