ശാസ്താംകോട്ട. ഭാരത് സര്‍ക്കാരിന്റെ കൊമേഴ്‌സ്യല്‍ പൈലറ്റ് പ്രവേശന പരീക്ഷയില്‍ 12-ാം റാങ്ക് നേടി ശൂരനാട്ടുകാരി. കിടങ്ങയം നോര്‍ത്ത് കുമ്പഴത്തറ ഭവനത്തില്‍ കൃഷ്ണകുമാര്‍ ശശികല ദമ്പതികളുടെ മകളാണ് സ്വാതികൃഷ്ണ. സഹോദരി കൃഷ്ണനന്ദ. ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സ്വാതിയുടെ നേട്ടത്തില്‍ സ്‌കൂള്‍ മാനേജുമെന്റും പിടിഎയും അഭിനന്ദനം രേഖപ്പെടുത്തി. മോഹം നേടിയെടുക്കാന്‍ പരമാവധി പരിശ്രമിച്ച് വിജയത്തിലെത്തിയ സ്വാതി പുതുതലമുറയ്ക്ക് മാതൃകയാണെന്ന് സ്കൂള്‍ഡയറക്ടര്‍ ഫാ.ഡോഏബ്രഹാം തലോത്തില്‍ അറിയിച്ചു.