മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം, എംഎൽഎയുടെ അലംഭാവത്തിനെതിരെ സമരം തുടങ്ങുമെന്ന് കോൺഗ്രസ്

87
Advertisement

മൈനാഗപ്പള്ളി:കരുനാഗപ്പള്ളി -ശാസ്താംകോട്ട മെയിൻ പാതയിൽ മൈനാഗപ്പള്ളി റയിൽവെ മേൽപ്പാലത്തിന്റെ നിർമാണകാര്യത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.കാട്ടുന്ന അലംഭാവത്തിനെതിരെ കോൺഗ്രസ്‌ നേതൃത്വത്തിൽ സമരം ആരംഭിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മൈനാഗപ്പള്ളി 20 ആം വാർഡ് പ്രവർത്തക സമ്മേളനം തീരുമാനിച്ചു.2014 ൽ കേന്ദ്രറെയിൽവേ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടും,സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്തി ആവശ്യമായ ഫണ്ട് വകയിരുത്തുവാൻ 25 വർഷമായി നിയമസഭയെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.ക്ക് കഴിഞ്ഞിട്ടില്ല.10 വർഷത്തിലേറേയായി ഈകാര്യത്തിൽ എം. എൽ.എ.യുടെ പ്രഹസനങ്ങളും, പ്രഖ്യാപനങ്ങളും മാത്രമേ നടക്കുന്നുള്ളു.

കരുനാഗപ്പള്ളിയിൽ ഒരു മേൽ പാലം പണി പൂർത്തിയാക്കുകയും, മറ്റു രണ്ട് മേൽപ്പാലങ്ങളുടെ നിർമാണനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടും,ഇവിടെ വസ്തു ഏറ്റെടുക്കാനുള്ള നടപടികൾ പോലും നടന്നിട്ടില്ല.മാളിയേക്കൽ മേൽപ്പാലനിർമാണം പൂർത്തീകരിച്ചതോടെ മൈനാഗപ്പള്ളി റെയിൽവേ ക്രോസിൽ രൂക്ഷമായ ഗതാഗത കുരുക്കാണുള്ളത്. രോഗികളുമായി എത്തുന്ന വാഹനങ്ങൾപോലും മണിക്കൂറുകൾ ക്രോസിൽ കിടക്കേണ്ടി വരികയും, അപകടങ്ങൾ നിത്യ സംഭവങ്ങളാകുകയും ചെയ്യുന്നു. ഇതൊക്കെ കണ്ടിട്ടും സ്ഥലം എം.എൽ.എ.ഉത്തരവാദിത്വം നിറവേറ്റാതെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കളിപ്പിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സുരേഷ് ചാമവിള അദ്യക്ഷത വഹിച്ച സമ്മേളനം കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ,നേതാക്കളായ ജോൺസൺ വൈദ്യൻ,വി. രാജീവ്, നിതിൻബോസ്,അജി ശ്രീക്കുട്ടൻ,റ്റി. സുരേന്ദ്രൻ പിള്ള,തുളസീധരൻപിള്ള, ബ്രഹ്മൻ, ജയകൃഷ്ണൻ,വത്സല,രഞ്ജിത്,മിനൽ,ദർശൻ, തുടങ്ങിയവർ സംസാരിച്ചു.
റ്റി.സുരേന്ദ്രൻ പിള്ളയെ വാർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
വാർഡ് കുടുംബസംഗമം ജൂലൈ 27 ന് നടത്തുവാനും യോഗം തീരുമാനിച്ചു.

Advertisement