കുമരന്‍ചിറ: കുമരൻചിറ ഗവണ്മെന്റ് യൂ.പി.എസ്സിൽ വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ്.എം.സി ചെയർമാൻ ബിജുതറയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ഗായകനും സംഗീത സംവിധായകനുമായ ബാബു നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.എസ്.എം.സി അംഗം എസ്.ബഷീര്‍,പ്രധാനാധ്യാപകൻ എഡ്ഗർ സഖറിയാസ്,ആർ.ആദർശ്,എ.സബീന,രമ്യാദേവി,അജിത മെറാൾഡ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾനടന്നു.’ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങൾ കഥാകാരന്റെ സമീപത്ത് എത്തുമ്പോൾ’ എന്ന ദൃശ്യാവിഷ്കാരം ഏറെ ഹൃദ്യമായി.രക്ഷകർത്താക്കൾ ഉൾപ്പെടെ ഏറെപ്പേർ പങ്കെടുത്തു.