രോഗികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, യൂത്ത് കോൺഗ്രസ്

49
Advertisement

ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സിക്ക് എത്തുന്ന രോഗികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ചികിത്സാ ചെലവുകൾ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഓർത്തോ വിഭാഗത്തിൽ എത്തുന്ന രോഗികള് എക്സറേ വെളിയിൽ നിന്നും എടുക്കേണ്ട സാഹചര്യ നിലനിൽക്കുന്നു, പ്ലാസ്റ്റർ ചെയ്യുവാൻ വേണ്ടി പി ഓ പി അഥവാ പ്ലാസ്റ്റർ ഓഫ് പാരീസിന് തുകകൾ അടയ്ക്കേണ്ടി വരുന്നു . ഇത് സർക്കാർ സൗജന്യമായി നൽകുന്നതാണ്. അതിന് തുക ഈടാക്കുന്ന രീതി ശരിയല്ല. സർക്കാർ വിതരണം ചെയ്യുന്ന കോട്ടൺ റോൾ നിലവാരം കുറഞ്ഞതായതിനാൽ അതും രോഗികൾ പുറത്തുനിന്നും വാങ്ങേണ്ട ഗതികേടിലാണ്. സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ഗവൺമെന്റ് ആശുപത്രിയിൽ നടപടികൾ ഉടനടി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് ലോജു ലോറൻസ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, ബ്ലോക്ക് പ്രസിഡണ്ട് റിയാസ് പറമ്പിൽ, ജിതിൻ ശാസ്താംകോട്ട തുടങ്ങിയവർ സംസാരിച്ചു

Advertisement