മൺറോതുരുത്ത്:മൺറോതുരുത്ത്, പനയം ഗ്രാമ പഞ്ചായത്തുകളിലെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി പെരുമൺ ജങ്കാർ സർവീസ് നാളെ(തിങ്കൾ)മുതൽ പുനരാരംഭിക്കുമെന്ന് പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരൻ അറിയിച്ചു.പെരുമണിൽ നിന്ന് പേഴുംതുരുത്ത് പഴയ കടവിലേക്കാണ് സർവീസ് നടത്തുന്നത്.അമ്പലക്കടവിൽ നിന്നും രാവിലെ 6.30 നും പേഴുംതുരുത്തിൽ നിന്നും 6.45 നും സർവ്വീസ് തുടങ്ങും.