ശാസ്താംകോട്ട:എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും കോൺഗ്രസ് നേതാവുമായിരുന്ന കരീലിൽ ബാലചന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഐത്തോട്ടുവ പടിഞ്ഞാറ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോപ്പിൽകടവിൽ സംഘടിപ്പിച്ചു.
ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടന്നു.അനുസ്മരണ സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് പ്രഭാകര പിള്ള അധ്യക്ഷത വഹിച്ചു.നേതാക്കളായ വൈ.ഷാജഹാൻ,കാരുവള്ളിൽ ശശി,കല്ലട ഗിരീഷ്,തൃദീപ് കുമാർ,കടപുഴ മാധവൻ പിള്ള,സുരേഷ് ചന്ദ്രൻ,വിജയകുമാർ, എൻ.ശിവാനന്ദൻ,ജോൺ പോൾസ്റ്റഫ്, മോഹന കുമാരൻ,ബാബുക്കുട്ടൻ,ഗീവർഗീസ്, കാരാളി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.