സഹകരണ സംഘത്തിൽ നിക്ഷേപവും തൊഴിലും വാഗ്ദാനം ചെയ്തു പാർട്ടി പ്രവർത്തകരിൽ നിന്നു കോടിക്കണക്കിനു രൂപ തട്ടി കുന്നത്തൂരിലെ സിപിഎം വനിതാനേതാവ് ഒളിവില്‍പോയി

1992
Advertisement

കുന്നത്തൂര്‍. സഹകരണ സംഘത്തിൽ നിക്ഷേപവും തൊഴിലും വാഗ്ദാനം ചെയ്തു പാർട്ടി പ്രവർത്തകരിൽ നിന്നു കോടിക്ക ണക്കിനു രൂപ തട്ടി ഒളിവില്‍പോയ വനിതാ നേതാവിനെ സിപിഎം പുറത്താക്കി.

കൊല്ലം അഞ്ചുകല്ലുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന കോഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റി ഓഫിസ് സെക്രട്ടറിയായ സിപിഎം കുന്നത്തൂർ ലോ ക്കൽ കമ്മിറ്റിയംഗം ഗംഗയ്ക്കെ തിരെയാണ് നടപടി. സഹകരണ സ്‌ഥാപനത്തിലെ നിക്ഷേപം, ചിട്ടി എന്നിവയിലടക്കം മൂന്നു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നു ഗംഗ ഒളിവിൽ കഴിയുകയാണ്.

സംഘം പ്രസിഡന്റിന്റെ പരാതിയിൽ കൊല്ലം വെസ്‌റ്റ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. നിക്ഷേപകർ കൂട്ടത്തോടെ പരാതികളുമായി എത്തിയിട്ടും ഗംഗയ്ക്കു രക്ഷപ്പെടാൻ അവസരം നൽകിയത് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളാണെന്ന ആരോ പണം ഉയർന്നതോടെയാണ് തിരക്കിട്ട് ലോക്കൽ കമ്മിറ്റി ചേർന്നു പാർട്ടിയുടെ പ്രാഥമിക അംഗത്വ ത്തിൽ നിന്നും പുറത്താക്കിയത്.

മൈനാഗപ്പള്ളി സ്വദേശിയായ ഒരാൾക്ക് 53 ലക്ഷം രൂപയും മറ്റൊരാൾക്ക് 17 ലക്ഷം “രൂപയും പടിഞ്ഞാറേകല്ലട സ്വദേശിക്ക് 27 ലക്ഷം രൂപയും ഉൾപ്പെടെ കുന്നത്തൂർ ഏരിയ കമ്മിറ്റി പരിധിയിലെ പാർട്ടി പ്രവർത്തകർക്ക് രണ്ട് കോടിയോളം രൂപ നഷ്ടമായെന്നാണു പരാതി. വിദ്യാസമ്പന്നരായ മക്കൾക്ക് സഹകരണ സംഘത്തിൽ തൊഴിൽ ഉറപ്പാക്കാമെന്ന വിശ്വസിപ്പിച്ചാണ് മിക്കവരിൽ നിന്നും തുക തട്ടി യെടുത്തത്.

വഞ്ചിതരായ പ്രാദേശിക നേതാക്കൾ ആദ്യം പാര്‍ട്ടിയിലാണ് പ്രശ്നം അവതരിപ്പിട്ടതെന്ന് പറയുന്നു. പാർട്ടി നേതൃത്വത്തിനു പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഒന്നുമുണ്ടായി ല്ല. പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഗംഗഒളിവിൽ പോയതോടെയാണ് മുഖം രക്ഷിക്കാനായി പാർട്ടിനടപടിയിലേക്ക് നീങ്ങിയത്

Advertisement