ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി തേവലക്കര സ്വദേശിയായ യുവാവ് മരിച്ചു.
തേവലക്കര പ്ലാച്ചേരിൽ അനീഷ് കൃഷ്ണൻ (38) ആണ് മരിച്ചത്.ഇന്ന് പകൽ 12 ഓടെയാണ് ഇയ്യാൾ ആറ്റിലേക്ക് ചാടിയത്.അമിത മദ്യപാനത്തിന് ചികിത്സയിലായിരുന്നുവെന്നും മാനസിക പ്രശ്നമുള്ള ആളാണെന്നും പോലീസ് പറയുന്നു.ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
